കെയ്റോ: ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ കെയ്റോയിലാണ് ദുരന്തമുണ്ടായത്.
ഇന്ധന ടാങ്കർ മറിഞ്ഞതിനു പിന്നാലെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും തീ അതിവേഗം പടർന്നു. അപകടത്തിൽ ടാങ്കർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.


