Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭരണഘടനാ ശിൽപികൾ തള്ളിക്കളഞ്ഞ അജണ്ടയാണ് പ്രതിപക്ഷത്തിന്റേത്; വിമർശനവുമായി പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. ഭരണഘടനാ ശിൽപികൾ തള്ളിക്കളഞ്ഞ അജണ്ടയാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ വിമർശനം.

പാർലമെന്റിൽ പ്രതിപക്ഷം നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷം ‘വിരോധ് പക്ഷം’ എന്നതിലുപരി ‘അവരോധ് പക്ഷം’ ആയി മാറിയെന്ന് തോന്നുന്നതായും അദ്ദേഹം കുറിച്ചു. ജനാധിപത്യ പ്രക്രിയകൾ തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കി.

ഈ വർഷം പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതും മോദി ചൂണ്ടിക്കാട്ടി. ബിൽ പാസാക്കാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നും ഇത് ഭരണഘടനാ മൂല്യങ്ങളോടുള്ള അവഹേളനമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും സർക്കാരിനെ തടയാനാകില്ലെന്നും മോദി വ്യക്തമാക്കി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 2026-ലെ ഭരണഘടനാ ഭേദഗതി ബില്ലാണ് പരാജയപ്പെട്ടത്. മണ്ഡല പുനർനിർണയവുമായി സംവരണത്തെ ബന്ധിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തിരുന്നു. ഈ നീക്കത്തെ ‘രാഷ്ട്രീയ അധികാരമാറ്റം’, ‘രാഷ്ട്രീയ നോട്ട് നിരോധനം’ എന്നിങ്ങനെയാണ് കോൺഗ്രസ് എംപി ശശി തരൂർ വിശേഷിപ്പിച്ചത്.

അഞ്ച് പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവർ ഭരണഘടനയെ ദുർബലപ്പെടുത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 356 ആവർത്തിച്ച് ദുരുപയോഗം ചെയ്തുവെന്നും ഒരു പാർട്ടി ഇത് ഏകദേശം നൂറ് തവണ പ്രയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രി മാത്രം അർധസെഞ്ച്വറി തികച്ചതായും ലേഖനത്തിൽ പരാമർശിച്ചു.

ആർട്ടിക്കിൾ 370, 35എ എന്നിവയുടെ പേരിൽ ഏഴ് പതിറ്റാണ്ടിലേറെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സമ്പൂർണ ഭരണഘടനാ അവകാശങ്ങൾ നിഷേധിച്ചെന്നും മോദി കുറ്റപ്പെടുത്തി. 2019 വരെ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്നും ആദിവാസി വിഭാഗങ്ങൾക്ക് ഇപ്പോൾ ഭയമില്ലാതെ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു. എന്നാൽ, രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘ദിമാഗി നക്‌സലുകളെ’ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭരണഘടന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, തന്റെ സാധാരണമായ ബാല്യകാലവും ലേഖനത്തിൽ അനുസ്മരിച്ചു. ഒരാളുടെ ജനനസാഹചര്യങ്ങൾ അയാളുടെ ഭാവിയുടെ അതിരുകൾ നിശ്ചയിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷനായിരുന്ന രാജേന്ദ്ര പ്രസാദിനും ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറിനും സഭയിലെ മറ്റ് അംഗങ്ങൾക്കും ആദരമർപ്പിച്ച മോദി, പൗരന്മാരും ഭരണഘടനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഒരു പതിറ്റാണ്ട് മുൻപ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix