Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയോടുള്ള നിലപാടിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി; ‘അന്നും ഇന്നും പിണക്കമില്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള നിലപാടിൽ മാറ്റം വരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശനുമായി അന്നും ഇന്നും പിണക്കമില്ലെന്നും വിഷയാധിഷ്ഠിതമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ കണിച്ചുകുളങ്ങരയിലെത്തിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ഇതിനകം ആ അംഗീകാരം നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ആരും തന്റെ വീട്ടിലേക്ക് വരുന്നത് വിലക്കിയിട്ടില്ല. മുഖ്യമന്ത്രി പദത്തിലെത്തിയശേഷം സതീശൻ തന്നെ വിളിക്കുകയോ താൻ അങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശൻ കണിച്ചുകുളങ്ങരയിൽ വരരുതെന്ന് എൻഎസ്എസ് പറഞ്ഞിട്ടുണ്ടാകാം. എന്നാൽ താൻ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സതീശന് വട്ടാണെന്നും ഊളമ്പാറയിൽ ചികിത്സിപ്പിക്കണമെന്നുമുള്ള മുൻകാല പരാമർശങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി വിശദീകരിച്ചു. അന്നത്തെ വിമർശനം വിഷയാധിഷ്ഠിതമായിരുന്നു. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. കുറച്ചുകൂടി പക്വത വേണമെന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പഴയ പരാമർശങ്ങൾ ഇപ്പോഴത്തെ നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി പ്രശംസിച്ചു. പിണറായി നിലപാടുള്ള നേതാവാണെന്നും അതിന്റെ ഗുണവും ദോഷവും അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. പിണറായിയുടെ കാറിൽ കയറിയതിൽ തെറ്റൊന്നുമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എൽഡിഎഫ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തന്നെ പഴിചാരിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിലെ പി. ജയരാജനെ പാർട്ടിയിലെ പ്രതിപക്ഷമെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി, ജയരാജൻ തന്നെ വിടുന്നില്ലെന്നും പറഞ്ഞു.

മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിയാക്കണമെന്ന് ഒരു കോടതിയും നിർദേശിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. കേസിലെ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും തന്നെ പ്രതിചേർക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ പ്രതിയാക്കാനുള്ള നീക്കം വെറും സ്വപ്നം മാത്രമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ സ്വാഭാവികമാണെന്നും യുഡിഎഫിൽ തമ്മിലടി പതിവാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എൽഡിഎഫിലും ജയരാജന്മാർ തമ്മിൽ പോരുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് ആരോടും പ്രത്യേക മൃദുസമീപനമില്ലെന്നും വ്യക്തമാക്കി.

അതേസമയം, തിരുപ്പരങ്കുണ്ട്രത്ത് കാർത്തിക ദീപം തെളിയിക്കാത്ത വിജയ് സർക്കാരിന്റെ നടപടി നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹിന്ദുക്കളോടുമുള്ള വഞ്ചനയുമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix