തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായി. ഒരു പവൻ സ്വർണത്തിന് 92,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് വില. അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലെ കുറവുമാണ് സ്വർണവില ഉയരാൻ കാരണമായത്. തുടർച്ചയായ വിലയിടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിലും സ്വർണം ശക്തമായ തിരിച്ചുവരവ് നടത്തി.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർ ഏറ്റവും കുറഞ്ഞ വിലയ്ക്കായി കാത്തിരിക്കേണ്ടതില്ലെന്നും ആവശ്യത്തിനനുസരിച്ച് ഘട്ടംഘട്ടമായി വാങ്ങാമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. നിക്ഷേപമായി സ്വർണം വാങ്ങുന്നവർ ഹ്രസ്വകാലത്തെ വിലമാറ്റങ്ങൾക്കു പകരം ദീർഘകാല സാമ്പത്തിക സാഹചര്യങ്ങൾ കൂടി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


