Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; സ്വർണവും പണവും കവർന്നു, മരിച്ചെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി∙ കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് അസം സ്വദേശികള്‍ പിടിയിൽ. അതിക്രൂര മർദനത്തെ തുടർന്ന് വയോധിക മരിച്ചെന്ന് കരുതി മോഷണ മുതലുമായി അസമിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൃശൂര് എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരാണ് തൃശൂർ പൊലീസിന്റെ സഹായത്തോടെ കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ നൂറുജുൽ കൊലപാതക കേസിലും സൈജുദ്ദീൻ മോഷണക്കേസിലും മുൻപും പ്രതികളായവരാണെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ അതിക്രമം നടന്ന വീടിന്റെ അടുത്ത് തമിഴ്നാട് സ്വദേശി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് കുറച്ചനാൾ മുൻപ് 9 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കളവു പോയിരുന്നു. ഇതേ സംഘം തന്നെയാണ് ഈ മോഷണവും നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

കിഴക്കമ്പലം ചേലക്കുളം ജുമാ മസ്ജിദിന് സമീപം ഞാറ്റിൻകാല വീട്ടിൽ താമസിക്കുന്ന കുഞ്ഞുമ്മ (69) എന്ന വയോധികയ്ക്കാണ് ഇന്നലെ ക്രൂരമായ അതിക്രമം നേരിടേണ്ടി വന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുൻപ് കെട്ടിട നിർമാണ ജോലികൾക്കായി പ്രദേശത്ത് എത്തിയിരുന്ന പ്രതികൾക്ക് വീട്ടുകാരെക്കുറിച്ചും വീട്ടിൽ കുഞ്ഞുമ്മ മാത്രമാണ് ഉള്ളതെന്നും വിവരമുണ്ടായിരുന്നു. തലേന്ന് ഏകദേശം ഇതേ സമയത്തു തന്നെ വെള്ളം കുടിക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ പാത്രത്തിൽ വെള്ളം കുടിച്ച ശേഷം മടങ്ങി. അന്ന് അടുത്ത വീട്ടിൽനിന്ന് ഒരു ഫോൺ മോഷണം പോയിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും എത്തിയ സംഘത്തോട് തലേദിവസത്തെ ഫോൺ മോഷണത്തെക്കുറിച്ചും വീട്ടിൽ ക്യാമറയുണ്ടെന്നും കുഞ്ഞുമ്മ പറഞ്ഞു. ഇതോടെ ‘കാണട്ടെടീ ആ ക്യാമറ’ എന്ന് ആക്രോശിച്ചുെകാണ്ട് പ്രതികൾ മൂന്നുപേരും ചേർന്ന് വയോധികയെ പിടികൂടുകയും കട്ടിലിലേക്ക് വലിച്ചിട്ട് തോർത്ത് വായിൽ തിരുകി മറ്റൊരു തുണി കൊണ്ട് കൈകൾ കൂക്കെട്ടുകയും ചെയ്തു.

ചുവന്ന ബനിയൻ ധരിച്ചിരുന്ന ഒന്നാം പ്രതി കുഞ്ഞുമ്മയെ അമർത്തിപ്പിടിക്കുകയും നീല ബനിയൻ ധരിച്ച രണ്ടാം പ്രതി വളകളും മോതിരവും ഊരിയെടുക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. മൂന്ന് പ്രതികളും ചേർന്ന് കമ്മലുകളും അഴിച്ചെടുത്തു. ശ്വാസം മുട്ടുന്ന നിലയിലെത്തിയപ്പോൾ രക്ഷയില്ലെന്ന് കണ്ട് കുഞ്ഞുമ്മ മരിച്ചതുപോലെ ശ്വാസമടക്കി കിടന്നു. ഇതോടെ ‘തീർന്നു, നമുക്ക് പോകാം’ എന്ന് പറഞ്ഞ് പ്രതികൾ മുറികളിൽ തിരച്ചിൽ നടത്തി. അലമാരയിലുണ്ടായിരുന്ന 18,000 രൂപയും 4 ഗ്രാം തൂക്കമുള്ള ലോക്കറ്റും ഉൾപ്പെടെ സ്വർണവും പണവുമായി ആകെ 5.40 ലക്ഷം രൂപയുടെ മുതലുകളാണ് കവർന്നതെന്ന് എഫ്ഐആറിൽ പറയുന്നു.

പ്രതികൾ കാവുങ്ങപ്പറമ്പ് ഭാഗത്തേക്ക് കടന്നുകളഞ്ഞതിന് പിന്നാലെ സമീപത്തെ അങ്കണവാടിയിലെത്തി കെട്ടഴിച്ച ശേഷം വെള്ളം കുടിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. പ്രതികൾ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് വേഗത്തിൽ പ്രവർത്തിച്ചു. തുടർന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു. പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix