Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ ടെന്റിനുള്ളിൽ അനധികൃത അറവുശാല; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിൽ ടെന്റിനുള്ളിൽ അനധികൃതമായി അറവുശാല നടത്തിയ ബംഗ്ലാദേശ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഇയാൾ മാംസവിൽപ്പന നടത്തിയിരുന്നത്. ജഹ്‌റ ഗവർണറേറ്റിലെ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ആവശ്യമായ ആരോഗ്യ-ശുചിത്വ സൗകര്യങ്ങളില്ലാത്ത ടെന്റിനുള്ളിൽ കന്നുകാലികളെ അറുത്ത് മാംസം വിൽക്കുകയായിരുന്നു ഇയാൾ. അറവുജോലിയും മാംസവിൽപ്പനയും നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. മാംസവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും ഇയാളിൽ നിന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കുവൈത്തിലെ താമസ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി.

സംഭവത്തിൽ ഇയാൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix