Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിദേശത്തുനിന്നെത്തി ആറാം ദിവസം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കന്യാകുമാരി: വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ ഇരണിയലിന് സമീപം നെയ്യൂർ കാട്ടുവിള സ്വദേശി ഷമീൽ (26) ആണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം കൂസലില്ലാതെ നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഷമീലും പ്രദേശവാസിയായ മുകേഷും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഒരു വർഷം മുൻപുണ്ടായ തർക്കത്തെത്തുടർന്ന് ഷമീലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ ഇരുചക്രവാഹനം മുകേഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിദേശത്തേക്ക് പോയ ഷമീൽ ആറുദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഷമീലിന്റെ വീടിന് സമീപം മറ്റൊരു മുകേഷിന്റെ ഉടമസ്ഥതയിലുള്ള മരമില്ലുമുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരം മരമില്ലിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഷമീലും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായതെന്നാണ് സൂചന. നേരത്തെ ഇരുചക്രവാഹനം കത്തിച്ച മുകേഷ്, മരമില്ലുടമയായ മുകേഷ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് വടിവാൾ, കത്തി, വടി തുടങ്ങിയ ആയുധങ്ങളുമായി ഷമീലിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയത്.

വീടിനുള്ളിലുണ്ടായിരുന്ന ഷമീലിനെ സംഘം ക്രൂരമായി വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ ഇരണിയൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഷമീലിനെ പിന്തുടർന്ന് ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix