Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മയക്കി പിടികൂടി കോളറിടും, എന്നിട്ട് ചക്കക്കൊമ്പന്മാർ വരുന്നെന്ന് പറഞ്ഞ് ഓടിക്കും; ഇതല്ല നീതി’ – മീനാക്ഷി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചിന്നക്കനാൽ (ഇടുക്കി):വന്യജീവി-മനുഷ്യസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വനനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് നടി മീനാക്ഷി. മൂന്നാറിലെ ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പരാമർശം. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളെ മാതൃകയാക്കി വനനിയമങ്ങളിൽ മാറ്റം ആവശ്യമാണെന്നാണ് നടിയുടെ അഭിപ്രായം.
മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ ഇല്ലാതാക്കണമെന്ന് നടി ആവശ്യപ്പെട്ടു. മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളറിട്ട ശേഷം അവ വരുമ്പോൾ, ചക്കക്കൊമ്പൻ വരുന്നുണ്ട് ഓടിക്കോ എന്ന് പറയുന്നതല്ല നീതിയെന്നും താരം ഫെയ്‌സ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
‘വീണ്ടും ചില ആനക്കാര്യങ്ങൾ’…

സത്യത്തിൽ എപ്പോഴാണ് ഈ ആനകളുടെ കാര്യങ്ങൾ നമുക്ക് ‘ആന’ക്കാര്യങ്ങളാവുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോര് ചരിത്രാതീത കാലം മുതലുണ്ട്. മനുഷ്യൻ അവന്റെ ബുദ്ധിയും ടെക്നിക്കുകളും അവൻ കണ്ടുപിടിച്ച ഉപകരണങ്ങളും കൊണ്ട് കാടുകൾ നാടുകളാക്കി, നാടുകൾ നഗരങ്ങളാക്കി. ചുരുക്കത്തിൽ കാടാണ് മൊത്തത്തിൽ മാറ്റിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകം മനുഷ്യകേന്ദ്രീകൃതമാക്കപ്പെട്ടു എന്നും പറയാം.

പക്ഷേ, പിന്നീട് ആധുനിക മനുഷ്യർ തങ്ങളുടെ നിലനിൽപ്പിന് കാടും മൃഗങ്ങളും ഒക്കെയും ആവശ്യമാണെന്ന് കണ്ടെത്തി അവയെയും സംരക്ഷിക്കുവാൻ വേണ്ട നിയമങ്ങളുണ്ടാക്കി. പക്ഷേ, നിർഭാഗ്യവശാൽ അവ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നില്ല എന്നതാണ് കഷ്ടം. ജന്മം കൊണ്ട് വനാതിർത്തിയിൽ താമസിക്കാൻ വിധിക്കപ്പെട്ട മനുഷ്യരാണ് കൂടുതൽ പേരും. അവർക്ക് നാടിനും കാടിനും അതിർത്തിയുണ്ട് താനും. എന്നാൽ, മൃഗങ്ങൾക്ക് എന്തതിർത്തി. അവിടെ താമസിക്കുന്ന മനുഷ്യർക്കാവട്ടെ എന്നും അവരുടെ കഷ്ടപ്പാടിന്റെ ഫലമായ കൃഷിയും മറ്റ് സ്വത്തുക്കളും വന്യജീവികളുടെ ആക്രമണത്താൽ നശിപ്പിക്കപ്പെട്ട് ജീവിതം ദുസ്സഹമാക്കപ്പെട്ട കഥകളാണധികം.

എന്നാൽ, മനുഷ്യനാൽ വല്ല വന്യമൃഗങ്ങൾക്കും വല്ലതും സംഭവിച്ചാൽ തീർന്നു. സ്വന്തം പക്ഷം പോലും പറഞ്ഞിട്ട് കാര്യമില്ലാത്ത നീതിയും. ഏതെങ്കിലും വന്യമൃഗങ്ങൾ വനാതിർത്തിയോട് ചേർന്നുള്ള കിണറ്റിലോ കുഴിയിലോ വീണാൽ രക്ഷാപ്രവർത്തനമുണ്ടാവും. അവയൊക്കെ ടി.വി.യിലും സോഷ്യൽ മീഡിയയിലും കാണുമ്പോഴാണ് അവ രക്ഷപ്പെടണമേയെന്ന ആഗ്രഹത്തിൽ ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവർ. അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കിൽ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുത്. അതുപക്ഷേ, സത്യത്തിൽ ആ നാട്ടിലെ ജനതയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിലാവുക. അവ മനസ്സറിഞ്ഞ് ആഗ്രഹിക്കുക അവ ഇല്ലാതാകണമെന്നാവും എന്നതും ഉറപ്പ്. കാരണം, അവരുടെ ജീവനും സ്വത്തും സ്വന്തം മക്കളും മാതാപിതാക്കളുമൊക്കെ ഭീഷണിയിൽ തന്നെയാണ്. കുഞ്ഞുകുട്ടികളെ സ്കൂളുകളിൽ അയക്കുന്നതുമൊക്കെ എത്ര അരക്ഷിതാവസ്ഥയിൽ മനസ്സ് പതറിയാവും. രമ്യഹർമ്യങ്ങളിലിരുന്ന് ഘോരഘോരം മൃഗങ്ങൾക്കു വേണ്ടി വാദിക്കുന്നവർക്ക് തങ്ങളുടെ വാസസ്ഥലവും മറ്റും സ്ഥിരമായി വനാതിർത്തിയിലുള്ള നാടുകളിലേക്ക് മാറ്റി രണ്ടോ മൂന്നോ വർഷമെങ്കിലും അവിടെ താമസിച്ചതിന് ശേഷം ഈ വന്യമൃഗസ്നേഹം പ്രകടിപ്പിക്കാൻ അവരാകുമോ എന്ന ചോദ്യവുമുണ്ട്.

പറഞ്ഞുവന്നത് കണ്ട മൃഗങ്ങളെയെല്ലാം ഒഴിവാക്കണം എന്ന നിലയ്ക്കുമല്ല. വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാൻ അവകാശമുള്ളവരാണ് എന്നതും പ്രാധാന്യമുള്ളതാണ്. പിന്നെ കാട് കയ്യേറി എന്നു പറയുമ്പോഴാണ് ഇപ്പോഴാണോ അങ്ങനെ കയ്യേറിയത്. മുൻ കാലഘട്ടങ്ങളിൽ മുൻ തലമുറകൾ കയ്യേറിത്തന്നെയാണല്ലോ നാടും നഗരങ്ങളും സൃഷ്ടിച്ചത്. വനാതിർത്തി നാടിനും നാട്ടാർക്കും നമ്മുടെ ഒരു മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനും ഒക്കെ ഭീഷണിയായ ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തേ മതിയാവൂ എന്നതാണ് സത്യം. അതാണ് നീതിയും. അതിനായി കാലാനുസൃതമായ വനനിയമങ്ങൾ പരിഷ്കരിക്കപ്പെട്ടേ മതിയാവൂ.

ഓസ്ട്രേലിയ പോലെയുള്ള വനാതിർത്തി ധാരാളമുള്ള രാജ്യങ്ങൾ അവരുടെ ജനതയ്ക്കു വേണ്ടി എന്താണ് (വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്) ചെയ്യുന്നത് എന്നതൊക്കെയും മാതൃകയാക്കാവുന്നതാണ്. (നിരന്തരമായി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ കാര്യത്തിലാണ് ഞാനിതെഴുതുന്നത്) അല്ലാതെ മയക്കിപ്പിടികൂടി ഒരു കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടി ജന്മം കൊണ്ട് ആ നാട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയോട് പറയുകയല്ല നീതിയെന്നാണ് കരുതുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix