Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഓച്ചിറയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

നവംബർ 11ന് പെരുമ്പുഴ മൊയ്തീൻ മുക്കിലെ സബീറിന്റെ തട്ടുകടയിലായിരുന്നു ആക്രമണം. മാരകായുധങ്ങളുമായെത്തിയ സംഘം കട അടിച്ചുതകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ജാക്സണും നിയാസും ചേർന്ന് കടയിലെ തൊഴിലാളിയെ ആക്രമിക്കുകയും തിളച്ച എണ്ണ ദേഹത്തൊഴിക്കുകയും ചെയ്തെന്നാണ് കേസ്. തടയാൻ ശ്രമിച്ചവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി. ഇതിനിടെ ഓടിയെത്തിയ കടയുടമ നിസാമിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. ആക്രമണത്തിൽ തൊഴിലാളിയായ മോഹനന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവദിവസം തന്നെ നിയാസ് മറ്റൊരു വീട്ടിൽ കയറിയും ആക്രമണം നടത്തിയിരുന്നു. കേസിലെ കൂട്ടുപ്രതികളായ മുണ്ടക്കൽ തില്ലേരി ആർ.എസ്. വില്ലയിൽ ജാക്സൺ, ഇരവിപുരം കൂട്ടിക്കട വാളത്തുങ്കൽ കാർഗിൽ വീട്ടിൽ ഫൈസൽ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജി.ജി.യുടെ നിർദേശപ്രകാരം ചാത്തന്നൂർ എ.സി.പി. രാകേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് നിയാസിനെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix