Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 46-കാരന് 37 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 46-കാരന് 37 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പെരുംകുളം വില്ലേജിലെ കൊണ്ണിയൂർ ഉറിയാക്കോട് താന്നിമൂട് തെക്കുംകര വീട്ടിൽ റെജി സുരേഷിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി വിനോദാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2020-21 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം സഹോദരനെ മീൻ പിടിക്കാനായി പറഞ്ഞുവിട്ടശേഷം പ്രതി വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. തുടർന്ന് വീടിനുള്ളിലും വീടിന് സമീപത്തെ വിറകുപുരയിലും വെച്ച് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

മകൾ ഭയന്നുകഴിയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് വിവരം തിരക്കിയപ്പോഴാണ് പ്രതി വീട്ടിലെത്തി ഉപദ്രവിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. പ്രതി കുട്ടിയുടെ വീട്ടിലെത്തുന്നതും വീടിനടുത്തുള്ള വിറകുപുരയിൽ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ടതായും സഹോദരൻ കോടതിയിൽ മൊഴി നൽകിയിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡോ. പ്രമോദ് ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിളപ്പിൽശാല ഇൻസ്പെക്ടർ സുരേഷ് കുമാറും കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവുമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix