കൊച്ചി : ഇന്ത്യക്കാരുടെ ദാഹമകറ്റിയ ഗോൾഡ് സ്പോട്ടിന്റെ ഓറഞ്ച് ഡ്രിങ്ക് വീണ്ടും വിപണിയിലെത്തുന്നു. കോക്കകോളയാണ് സ്വന്തം കൈവശമുള്ള ജനപ്രിയ ബ്രാൻഡിനെ 26 വർഷത്തിനുശേഷം വീണ്ടും മാർക്കറ്റിലെത്തിക്കാൻ ആലോചിക്കുന്നത്. പാർലെ ബിസ്ലേരി ഉടമ രമേഷ് ചൗഹാനിൽ നിന്ന് 1993ലാണ് ഗോൾഡ് സ്പോട്ടും തംപ്സ് അപ്പും ലിംകയും കോക്കകോള വാങ്ങുന്നത്.
തംപ്സ് അപ്പും ലിംകയും നിലനിർത്തിയെങ്കിലും ഫാന്റയുള്ളതിനാൽ ഗോൾഡ് സ്പോട്ടിനെ കോക്കകോള തഴഞ്ഞു. ഷുഗർ ഫ്രീ ബ്രാൻഡായി ഗോൾഡ് സ്പോട്ടിനെ തിരികെ കൊണ്ടുവരാനാണ് നീക്കം. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷിയും ഗോൾഡ് സ്പോട്ട് ക്യാനുമായി ഇരിക്കുന്ന ചിത്രം ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.


