Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ സംവരണം നടപ്പാക്കും; എല്ലാ തടസങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കുമെന്ന് എക്‌സിൽ പങ്കുവച്ച ഹ്രസ്വ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകി.

‘‘33 ശതമാനം വനിതാ സംവരണത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. പതിറ്റാണ്ടുകളായി ഇതിനായുള്ള പോരാട്ടം നടക്കുന്നുണ്ട്. അതിനായി പോരാടിയവരിൽ ഒരാളാണ് ഞാനും. നമ്മുടെ നാരി ശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിഡിയോ. 2023ൽ പാസാക്കിയ വനിതാ സംവരണ നിയമത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച കേന്ദ്ര സർക്കാർ, മണ്ഡലങ്ങൾ പുനർനിർണയിച്ച ശേഷം നടക്കുന്ന 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിൽ വരുന്ന പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ‘‘മോദിയുടെ നേതൃത്വത്തിൽ ഇന്നലെ കേന്ദ്ര മന്ത്രിസഭ 132 ആം ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയതോടെ രാജ്യത്തെ സ്ത്രീകളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമാവുകയാണ്. നാരി ശക്തി വന്ദൻ നിയമത്തിലൂടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വ്യവസ്ഥ ചെയ്തിട്ടുള്ള 33 ശതമാനം വനിതാ സംവരണം യാഥാർഥ്യമാകാൻ പോവുകയാണ്’’ – അദ്ദേഹം എക്‌സിൽ കുറിച്ചു. സ്ത്രീകളെ ഭരണത്തിൽ ശക്തരായ പങ്കാളികളാക്കുന്ന ചരിത്രപരമായ നീക്കത്തെ എല്ലാ പാർട്ടികളും പിന്തുണയ്ക്കണമെന്നും അമിത് ഷാ അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix