തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന ടിക്കറ്റിന്. പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് സൂചന. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ: JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. നാലാം സമ്മാനമായ 3 ലക്ഷം രൂപ അഞ്ച് പേർക്കും അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ 10 പേർക്കും ലഭിക്കും.


