തിരുവനന്തപുരം: 2026ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം കണ്ണൂർ പിലാത്തറയിലെ ഇൻസ്പയർ ശൈലം വില്ലേജിന് ലഭിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും അവരെ തൊഴിൽ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
25,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പുരസ്കാരങ്ങളും ഇൻസ്പയർ നേരത്തെ നേടിയിട്ടുണ്ട്. ബെസ്റ്റ് എംപ്ലോയി സ്റ്റേറ്റ് അവാർഡ്, ബെസ്റ്റ് സ്പോർട്സ് വുമൺ അവാർഡ്, ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡ് എന്നിവയ്ക്ക് പിന്നാലെയാണ് ബെസ്റ്റ് എംപ്ലോയർ പുരസ്കാരവും ലഭിച്ചത്.
ഈ മണ്ഡലകാലത്ത് ‘സ്വാഭിമാൻ ഇരുമുടിക്കെട്ട്’ എന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങളും ഇൻസ്പയർ നടത്തുന്നുണ്ട്. ചെറുതാഴം പുത്തൂരിലെ ശീരവള്ളി ഇല്ലം തറവാട് കേന്ദ്രീകരിച്ചാണ് ഇൻസ്പയർ പ്രവർത്തിക്കുന്നത്. ഉണ്ണി ശീരവള്ളി പുത്തൂരാണ് കോ-ഓർഡിനേറ്റർ.


