Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എഫ്ബിഐ ഏജന്റിന് തന്നെ കൊലക്ക്വട്ടേഷൻ നൽകാൻ ശ്രമം; പാച്ചോയുടെ വലയിൽ വീണ് നിഖിൽ ഗുപ്ത, തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി ‘മോസ്റ്റ് വാണ്ടഡ്’ വികാസ് യാദവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അമേരിക്കയിൽ ഖലിസ്ഥാൻ അനുകൂല നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത അമേരിക്കൻ അന്വേഷണ ഏജൻസികളുടെ രഹസ്യ ഓപ്പറേഷനിൽ കുടുങ്ങിയതും കേസിലെ മറ്റൊരു പ്രതിയായ വികാസ് യാദവ് ഇപ്പോഴും ഒളിവിലാണെന്നതുമാണ് വീണ്ടും ചർച്ചയാകുന്നത്.
2023ൽ പന്നുവിനെ വധിക്കാൻ വാടകക്കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ നിഖിൽ ഗുപ്ത ബന്ധപ്പെട്ടത് പാച്ചോ എന്ന വ്യക്തിയെയായിരുന്നു. എന്നാൽ ഗുപ്ത വിശ്വസിച്ചിരുന്ന ക്രിമിനൽ ബന്ധുവായ പാച്ചോ യഥാർഥത്തിൽ അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ രഹസ്യ വിവരദാതാവായിരുന്നു. ഇയാൾ പരിചയപ്പെടുത്തിയ വാടകക്കൊലയാളിയും അന്വേഷണ ഏജൻസിയുടെ രഹസ്യ ഉദ്യോഗസ്ഥനായിരുന്നു.

അമേരിക്കൻ പ്രോസിക്യൂഷന്റെ ആരോപണമനുസരിച്ച്, വികാസ് യാദവിന്റെ നിർദേശപ്രകാരമാണ് നിഖിൽ ഗുപ്ത കൊലപാതകത്തിനുള്ള നീക്കങ്ങൾ നടത്തിയത്. പന്നുവിന്റെ വിലാസം, ഫോൺ നമ്പർ, യാത്രാവിവരങ്ങൾ എന്നിവയും വികാസ് കൈമാറിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
2023 ജൂൺ 30ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ വെച്ചാണ് നിഖിൽ ഗുപ്ത അറസ്റ്റിലായത്. പിന്നീട് അമേരിക്കയ്ക്ക് കൈമാറിയ ഇയാൾക്ക് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഏകദേശം 20 വർഷത്തെ തടവുശിക്ഷ ലഭിച്ചു.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ വികാസ് യാദവിനെതിരെ 2024 ഒക്ടോബറിൽ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലും ഇയാളുണ്ട്. ഡൽഹിയിലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസിൽ തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന വികാസിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
അമേരിക്കൻ അന്വേഷണ ഏജൻസികളുടെ രഹസ്യ ഓപ്പറേഷനും രാജ്യാന്തര തലത്തിൽ ചർച്ചയായ കൊലപാതക ഗൂഢാലോചനയും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix