Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിൽ’; മുഖ്യമന്ത്രിക്കെതിരെ പിണറായിയുടെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗം അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു. ശ്രദ്ധയിൽപ്പെടാത്ത മട്ടിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗം. ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത്തരമൊരു പ്രസംഗം നടത്തിയതെന്നും പിണറായി വിജയൻ പറഞ്ഞു.
ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോയെന്ന് പിണറായി ചോദിച്ചു. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സർക്കാർ ചെയ്യേണ്ടതെന്നും പിണറായി വിജയൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണെന്നും കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണ്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണോ ഇതെന്ന് വ്യക്തമാക്കണം. സാമൂഹിക നീതിയിൽ ഊന്നിയ വികസന നയം ഇല്ലാതാക്കി. എല്ലാം കോർപറേറ്റ് ശക്തികൾ കയ്യടക്കാൻ അവസരം ഉണ്ടാക്കുന്നു. ആസൂത്രണ പ്രക്രിയ സ്വകാര്യ വ്യക്തികൾക്ക് അടിയറ വയ്ക്കുകയാണ്. സാധാരണക്കാർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ബജറ്റിനു പുറത്തു നിന്ന് സ്വകാര്യ നിക്ഷേപത്തിനു സർക്കാർ ശ്രമിക്കുന്നു. കേരളത്തിൽ കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യവൽക്കരിക്കുകയാണ്. കിഫ്ബിയെ പൂർണമായും ഇല്ലാതാക്കി.
ഗവർണറുമായി സംഘർഷത്തിന് ഇല്ലെന്ന സർക്കാർ നിലപാട് വിചിത്രമാണ്. അവിശുദ്ധ നീക്കം ഇതിനു പിന്നിലുണ്ട്. കേന്ദ്ര സർക്കാരിനു മുന്നിൽ വഴങ്ങുകയാണ് യുഡിഎഫ്. മോദി സർക്കാരിനു മുന്നിൽ അടിയറവു പറയുന്ന രീതി ആണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എത്ര എസ്ഐടി ഉണ്ടെന്നറിയാൻ എസ്ഐടി കമ്മിഷൻ വയ്ക്കേണ്ട അവസ്ഥയാണെന്നും പിണറായി വിജയൻ‌ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix