Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകൂടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ (14), അരുൺ പി.ബി (14) എന്നിവരാണ് മരിച്ചത്. പണിക്കൻകൂടി ചിറയിൽ സന്തോഷിന്റെ മകനാണ് ക്രിസ്റ്റോ. തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകനാണ് അരുൺ.

ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ എട്ടംഗ സംഘത്തോടൊപ്പമാണ് ഇരുവരും ജലാശയത്തിലെത്തിയത്. തുടർന്ന് ക്രിസ്റ്റോയും അരുണും കുളിക്കാനായി വെള്ളത്തിലിറങ്ങി. സംഘത്തിലെ മറ്റുള്ളവർ മടങ്ങിപ്പോയെങ്കിലും ഇരുവരും തിരിച്ചെത്തിയില്ല.

വൈകുന്നേരമായിട്ടും കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ അണക്കെട്ടിന് സമീപത്തുനിന്ന് ഇവരുടെ ബാഗും ചെരിപ്പും മറ്റ് സാധനങ്ങളും കണ്ടെത്തി. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ഇന്ന് രാവിലെ തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സിന്റെ സ്കൂബ സംഘവും ദേശീയ ദുരന്തനിവാരണ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix