Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹഭ്യർത്ഥന നിരസിച്ചു;യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു:വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന യുവതിയെയാണ് കൊല്ലപ്പെട്ടത്.ബംഗളൂരുവിലെ ജയനഗർ സ്വദേശി 35 കാരനായ ക്യാബ് ഡ്രൈവറായ ഗിരീഷാണ് കൃത്യം നടത്തിയത്.പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.ഇയാൾ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്.ശനിയാഴ്ച വൈകുന്നേരം ബെം​ഗളൂരുവിലെ ശാലിനി ഗ്രൗണ്ട് പരിസരത്താണ് സംഭവം.

‘ദളപതി 69 ‘;റെക്കോ‍ഡ് പ്രതിഫലം വാങ്ങി വിജയ്

നഗരത്തിലെ ജോലിക്കാരിയായ യുവതി മാർച്ച് 26 നാണ് തൻ്റെ പെൺമക്കളോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയത്. ഇരുവരും സൗഹൃദത്തിലായിരുന്നു.തുടർന്ന് കഴിഞ്ഞ ഒന്നാം തിയ്യതി ഇരുവരും ഗിരീഷിൻ്റെ ജന്മദിനവും ആഘോഷിച്ചു.എന്നാൽ പിന്നീട് ബെംഗളൂരുവിലെ ശാലിനി ഗ്രൗണ്ടിൽ വെച്ച് ഗിരീഷ് ഫരീദയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവൾ നിരസിക്കുകയായിരുന്നു. ഇതിൽ രോഷാകുലനായ ഗിരീഷ് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു.കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix