Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂര്‍ സ്‌ഫോടനം;ബോംബ് ഉണ്ടാക്കിയത് സിപിഎമ്മുകാര്‍;വി ഡി സതീശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.ബോംബ് പൊട്ടി പരിക്കേറ്റതും.മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്.എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കും.ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘

പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു അജണ്ട മാത്രമേ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ സിബിഐയെ കൊണ്ടുവന്നയാളാണ് പിണറായി വിജയന്‍.തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ ബിജെപിയുമായി ധാരണ ഉണ്ടാക്കുകയാണ് സിപിഐഎം.കേരളത്തെ ദയാവധത്തിന് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും.പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കാപട്യമാണ്. കേരള സ്റ്റോറി ശരിയായ കഥയല്ല. കേരളത്തെ അപമാനിക്കാന്‍ വേണ്ടിയുള്ള സ്റ്റോറിയാണത്. എസ്ഡിപിഐ പിന്തുണ അടഞ്ഞ അധ്യായമാണ്. എല്ലാവരുടെയും വോട്ടും വേണമെന്നേ എല്ലാ സ്ഥാനാര്‍ഥികളും പറയും.യുഡിഎഫ് നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix