Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍;ഷിബു ബേബി ജോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,ഔദാര്യമാണെന്ന സര്‍ക്കാര്‍ നിലപാട് പിന്തിരിപ്പന്‍ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സഹായം കിട്ടും മുന്‍പ് തന്നെ ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാണിച്ചു.മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് ചൂണ്ടിക്കാണിച്ച ഷിബു ബേബി ജോണ്‍ രണ്ടാം സ്ഥാനം എല്‍ ഡി എഫിനാണെന്നും ചൂണ്ടിക്കാണിച്ചു. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും അദ്ദേഹം രൂക്ഷമായ പരിഹാസവും ചൊരിഞ്ഞു.കിടപ്പ് മുറിയില്‍ നിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതില്‍ സന്തോഷമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പരിഹാസം. പൈതൃകം വ്യതിചലിച്ച് താന്‍ പോയിട്ടില്ല. ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

Advertisement
WhiteswanTV Footer