സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്‍കുന്നതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി.തീര്‍പ്പാക്കിയ കേസിലെ മൊഴിപകര്‍പ്പ് നല്‍കരുതെന്നായിരുന്നു ദിലീപിന്റെ വാദം.ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്റെ അപ്പീല്‍.തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.

ഐപിഎലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം

അതിജീവിതയ്ക്ക് മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നല്‍കേണ്ടതില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയില്‍ മറുപടി നല്‍കി.വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ ഹര്‍ജിക്കാരി എന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.