സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപിയെ എതിര്‍ക്കുന്ന തന്നെ മുഴുവന്‍ സമയവും പിണറായി എതിര്‍ക്കുന്നു:രാഹുല്‍ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.താന്‍ മുഴുവന്‍ സമയവും ബിജെപിയെ എതിര്‍ക്കുന്നു,കേരള മുഖ്യമന്ത്രി മുഴുവന്‍ സമയവും എന്നെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.കണ്ണൂരിലെ പ്രചാരണ യോഗത്തിലാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്.

ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ ആക്രമണമാണ് എല്‍ഡിഎഫ് നടത്തുന്നത്.എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല?എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല? ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല?ഞാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി പിടിച്ചടക്കിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബിജെപി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഒരു ഭാഷ രാജ്യത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.മലയാളം ഒരു ഭാഷ മാത്രമല്ല,മലയാളിയുടെ സങ്കടവും സന്തോഷവും സംസ്‌കാരവും എല്ലാം ചേര്‍ന്നതാണ് മലയാളമെന്നും രാഹുല്‍ പറഞ്ഞു.

മഹീന്ദ്ര മെറ്റല്‍ ബോഡിയോടു കൂടിയ ട്രിയോ പ്ലസ് പുറത്തിറക്കി

വേദിയിലെ ബൊക്കെ എടുത്ത് ഉയര്‍ത്തിയ രാഹുല്‍ ഓരോ പൂക്കളും വ്യത്യസ്തമെന്ന് അതിനെ ഇന്ത്യയോട് ഉപമിച്ച് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ ഭംഗിയാണ് കൂട്ടമായി നില്‍ക്കുമ്പോള്‍.ഒരു കൂട്ടം പൂക്കളില്‍ നിന്ന് ഒരു തരം പൂക്കള്‍ മാത്രം മതിയെന്നാണ് ആര്‍എസ്എസ് പറയുന്നത്.തമിഴ്‌നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം.ഈ വ്യത്യസ്തത മാറ്റാന്‍ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.