സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ:ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍.ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം.തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു.നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു.പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു.ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്.എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താന്‍ ഭൂമി മാത്രമേ നല്‍കൂവെന്നും ശോഭ പറഞ്ഞു.

ഐസിയു പീഡനക്കസ്;നീതിക്കായി അതിജീവിത തെരുവിലേയ്ക്ക്

ആലപ്പുഴയില്‍ ഞാന്‍ ജയിക്കുമെന്നത് മുന്നില്‍ കണ്ടാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നത്.നന്ദകുമാര്‍ എന്നെ രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂരില്‍ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാറെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.