സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി:ഐപിഎലില്‍ ആവേശ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്.രാജസ്ഥാന്‍ റോയല്‍സുമായി കൊമ്പ് കോര്‍ത്ത മത്സരത്തില്‍ രാജസ്ഥാനെ 20 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി പറഞ്ഞ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

ടോസ് ലഭിച്ചിട്ടും സഞ്ജു ബൗളിംഗാണ് തെരഞ്ഞെടുത്തത്. ജേക്ക് ഫ്രേസര്‍ മക്ഗര്‍ഗിന്റെ വെടിക്കെട്ട് ഡല്‍ഹിക്ക് മികച്ച തുടക്കം നേടി നല്‍കി. 20 പന്തില്‍ 50 റണ്‍സുമായി മക്ഗര്‍ഗ് കത്തിക്കയറി. പിന്നാലെ അഭിഷേക് പോറലിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ഡല്‍ഹി സമ്മര്‍ദ്ദങ്ങളില്ലാതെ മുന്നേറി. 36 പന്തില്‍ 65 റണ്‍സെടുത്ത് അഭിഷേകാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് തകര്‍ത്തടിച്ചു.20 പന്തില്‍ 41 റണ്‍സെടുത്ത് സ്റ്റബ്‌സ് പുറത്താകാതെ നിന്നു. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും മക്ഗര്‍ഗ്, അഭിഷേക്,സ്റ്റബ്‌സ് എന്നിവരുടെ പോരാട്ടമാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു;കോവിഡ് വാക്‌സിന്‍ വിപണിയില്‍ നി്ന്ന് പിന്‍വ്വലിച്ച് കമ്പനി

മറുപടി പറഞ്ഞ രാജസ്ഥാനായി സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി സഞ്ജു പുറത്തായി. എന്നാല്‍ മറ്റ് താരങ്ങളുടെ ഇന്നിംഗ്‌സുകള്‍ വലിയ സ്‌കോറിലേക്ക് നീങ്ങിയില്ല.റിയാന്‍ പരാഗ് 27ഉം ശുഭം ദൂബെ 25 റണ്‍സുമെടുത്തു. അവസാന പ്രതീക്ഷയായിരുന്ന റോവ്മാന്‍ പവല്‍ 13 റണ്‍സുമായി പുറത്തായതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം പിടിച്ചെടുത്തു.

Tags :

Recent News

Advertisement