Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കരുത്; ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി. ‘സ്കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക’? ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയാണ് ഉത്തരവ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടു നൽകാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പൊതുസ്വത്തായതിനാൽ സർക്കാർ സ്കൂളുകൾ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്ക് പോലും ഉപയോഗിക്കാമെന്ന സങ്കല്പം പഴഞ്ചനാണ്.ആധുനികകാലത്ത് നമ്മുടെ ചിന്തകൾക്കും മാറ്റമുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

സ്കൂൾ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് പ്രധാനാധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.കുട്ടികളുടെ താത്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെതന്നെ മുൻ ഉത്തരവുകളുണ്ട്. ഇത് മുൻനിർത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer