Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: children

പറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ […]
Read more

കളിച്ചുകൊണ്ടിരിക്കേ 15ാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങി കുഞ്ഞുങ്ങൾ

കൊച്ചി: വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുഞ്ഞുങ്ങൾ കുടുങ്ങി. ഒന്നര വയസുകാരി കാവ്യയും മൂന്ന് വയസുകാരി സയയും കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വാതിൽ ലോക്കായിപ്പോകുകയായിരുന്നു. വൈപ്പിൻ ഡിഡി സൺസെറ്റ് ഫ്ലാറ്റിൽ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ പുറത്തുണ്ടായിരുന്നെങ്കിലും വാതിൽ തുറക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈപ്പിൻ ഫയർഫോഴ്സ് യൂണിറ്റ് വാതിൽ തുറന്ന് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.
Read more

“ഒപ്പം നടക്കാം മുന്നേറാം” ; ഭിന്നശേഷി ദിനാഘോഷം സബ് കളക്ടർ ദിലീപ് കൈനികര ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: ഒപ്പം നടക്കാം മുന്നേറാം ” ഭിന്നശേഷി ദിനാഘോഷം തവനൂർ പ്രതീക്ഷാ ഭവനിൽ നടന്നു. സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെസ്റ്റ് ക്രിയേറ്റിവ് ചൈൽഡ് നാഷ്ണൽ അവാർഡ് വിന്നർ ” ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ്” റിൻഷ പുറത്തൂർ മുഖ്യാഥിതിയായി. പ്രതീക്ഷാഭവൻ സൂപ്രണ്ട് കെ.എം.ഐഷാ ബീവി, സെൻട്രൽ പ്രിസൺ ജോയിൻ്റ് സൂപ്രണ്ട് ഇ.വി.ജി ജേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, മുല്ലപ്പിള്ളി […]
Read more

ചാച്ചാജിയുടെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആചരിക്കുന്നു

കോഴിക്കോട് : രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവും ശിശുദിനാചരണത്തിനുണ്ട്. ശിശുദിനത്തിന്റെ ചരിത്രം നെഹ്റുവിന് മുമ്പ് തന്നെ ആരംഭിച്ചതാണ്. 1857-ൽ ‘റോസ് […]
Read more

കയ്യിൽ 3000 രൂപ; ഫോർട്ട് കൊച്ചിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. കുട്ടികള്‍ ഇപ്പോള്‍ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. തമ്പാനൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറയുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു. വീട്ടിൽ നിന്നു 3000 രൂപ കൊണ്ടുപോയിരുന്നു. ഗോവയിലേക്കുള്ള ദൂരം കുട്ടികൾ മൊബൈലിൽ സേർച്ച് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇവരുടെ മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. സഹോദരൻമാരായ […]
Read more

ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സ്വയം പരിചരണ ഗൈഡ് പുറത്തിറക്കി

കൊച്ചി: ഈ വര്‍ഷത്തെ ലോക ഓട്ടിസം ബോധവല്‍ക്കണ ദിനമായ ഏപ്രില്‍ രണ്ടിന്‍റെ പ്രമേയമായ ‘സെലബ്രേറ്റ് ഡിഫറന്‍സസ്’ എന്ന പശ്ചാത്തലത്തിലുള്ള മുഗ്ധ കല്‍റയുടെ പുസ്തകം ബെംഗളൂരുവില്‍ നടത്തിയ ഇന്ത്യ ഇന്‍ക്ലൂഷന്‍, ഇന്ത്യന്‍ ന്യൂറോഡൈവേഴ്സിറ്റി ഉച്ചകോടിക്കിടെ പുറത്തിറക്കി. കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമായ രീതിയിലാണ് ഐ സീ യു, ഐ ഗെറ്റ് യു: ദി സെല്‍ഫ്-കെയര്‍ ഗൈഡ് ഫോര്‍ സ്പെഷ്യല്‍ നീഡ്സ് പാരന്‍റ്സ്’ എന്ന പുസ്തകം മുഗ്ധ കല്‍റ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും […]
Read more

സംസ്ഥാനത്ത് കുട്ടികളില്‍ വോക്കിങ് ന്യുമോണിയ പടരുന്നു

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യുമോണിയ അഥവാ മൈക്കോപ്ലാസ്മ വ്യാപകമാകുന്നെന്ന് ഡോക്ടര്‍മാര്‍. 5 -15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 5 വയസ്സില്‍ താഴെയുള്ളവര്‍ക്കും പിടിപെടുന്നുണ്ട്. ചെറിയ പനി, നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണര്‍പ്പ് എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നതാണ് ന്യൂമോണിയയില്‍ നിന്ന് ഇതിനുള്ള വ്യത്യാസം. 5 ദിവസത്തില്‍ കൂടുതല്‍ ചുമ നീണ്ടുനിന്നാല്‍ ഡോക്ടറെ കാണണം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. സമ്പര്‍ക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നാണു രോഗം […]
Read more

ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നു; വനിതാ കമ്മീഷന്‍

കൊച്ചി: ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കായി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനോടോപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നുവെന്നാണ് പി സതിദേവി പറഞ്ഞത്. വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിവിങ് ടുഗെതറില്‍ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നല്‍കാന്‍ കമ്മീഷന്‍ […]
Read more

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: ഇന്ത്യയിൽ ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പഠനം. 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 […]
Read more
Advertisement
WhiteswanTV Footer