Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

“ഒപ്പം നടക്കാം മുന്നേറാം” ; ഭിന്നശേഷി ദിനാഘോഷം സബ് കളക്ടർ ദിലീപ് കൈനികര ഉദ്ഘാടനം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒപ്പം നടക്കാം മുന്നേറാം ” ഭിന്നശേഷി ദിനാഘോഷം തവനൂർ പ്രതീക്ഷാ ഭവനിൽ നടന്നു. സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെസ്റ്റ് ക്രിയേറ്റിവ് ചൈൽഡ് നാഷ്ണൽ അവാർഡ് വിന്നർ ” ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ്” റിൻഷ പുറത്തൂർ മുഖ്യാഥിതിയായി. പ്രതീക്ഷാഭവൻ സൂപ്രണ്ട് കെ.എം.ഐഷാ ബീവി, സെൻട്രൽ പ്രിസൺ ജോയിൻ്റ് സൂപ്രണ്ട് ഇ.വി.ജി ജേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, മുല്ലപ്പിള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, അൻവർ സുലൈമാൻ, ദീപാ ദിവാകരൻ,
ഗഫൂർ എന്നിവർ പ്രസംഗിച്ചു.

ഉജ്വല ബാല്യ പുരസ്കാര ജേതാവ് റിൻഷ പുറത്തൂർ, ബബിൾ ആർട്ടിസ്റ്റ് ഡോ. ഷഹൽ ബാബു,സ്ഥാപനങ്ങളിലെ മാതൃകപരമായ സഹായ പ്രവർത്തനങ്ങൾക്ക് മുല്ലപ്പള്ളി ബാലചന്ദ്രൻ എന്നിവരെ സബ് കലക്ടർ ദിലീപ് കൈനിക്കര ചടങ്ങിൽ
ഉപഹാരം നൽകി ആദരിച്ചു. അൽഅമീൻ സാധു സംരക്ഷണ സമിതി വീൽചെയർ പ്രതീക്ഷാ ഭവനിൽ നൽകി. ഡോ. ഷഹൽ ബാബു ബബിൾ ആർട്ട് ഷോയും, വിവിധ സ്ഥാപനങ്ങളിലെ കലാപരിപാടികൾ, ഗാനമേള, ഒപ്പന, എന്നിവ നടന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix