മലപ്പുറം: മുസ്ലിം ലീഗിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. കപ്പൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഈ ആരോപണം.
ഇടതുപക്ഷത്തിന് ജമാഅത്തെ ഇസ്‌ലാമിയുമായോ ആർ എസ് എസ്സുമായോ എസ് ഡി പി ഐ യുമായോ ഒരു കാലത്തും ഒരു ബന്ധവും ഉണ്ടാകില്ല, അത് ഇടതുപക്ഷത്തിന്റെ സ്പടികംതുല്യമായ നിലപാടാണെന്നും യോഗത്തിൽ സംസാരിച്ചുകൊണ്ട് കൃഷ്ണദാസ് പറഞ്ഞു. മുൻപ് ഒരു സമുദായ പാർട്ടി ആയിരുന്ന മുസ്ലിം ലീഗ് ഇന്നൊരു വർഗീയ പാർട്ടിയാണെന്നും അവരെ നയിക്കുന്നത് വർഗീയത ആണെന്നും അവരുടെ തലച്ചോറായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആണെന്നുമായിരുന്നു കൃഷ്ണദാസിന്റെ വിമർശനം.




