Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പരിവാഹന്‍’ ആപ്പ് തട്ടിപ്പ്’ സംസ്ഥാനത്ത് ഇരയായത് 1832 പേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹന്‍ ആപ്പ് തട്ടിപ്പ്’. ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബര്‍ പോലീസിന്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നല്‍കാതെ, തട്ടിപ്പുവിവരം പോലീസില്‍ അറിയിക്കുകമാത്രം ചെയ്തവര്‍ വേറെയും. വിദ്യാസമ്പന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഈ കെണിയില്‍ കുടുങ്ങുന്നത് പോലീസിനും മോട്ടോര്‍ വാഹനവകുപ്പിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു.

വാട്സ്ആപ്പ്-എസ്.എം.എസ്. സന്ദേശമായി മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമലംഘനത്തില്‍പ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വരുന്ന സന്ദേശത്തില്‍ നമ്മുടെ വാഹനത്തിന്റെ നമ്പര്‍, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും തെളിവുകള്‍ കാണുന്നതിനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

ഈ ടെക്സ്റ്റ് സന്ദേശത്തോടൊപ്പമുള്ള ആപ്ലിക്കേഷന്‍ ഫയലാണ് (.apk) ഉപയോക്താക്കളെ കെണിയിലേക്ക് വീഴ്ത്തുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ. ഫോണിന്റെ ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുപകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകള്‍ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിലകപ്പെടാന്‍ ഇടയാക്കുന്നതെന്ന് കോഴിക്കോട് സൈബര്‍ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ ലിങ്കുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ആകുമ്പോള്‍ ഗുണഭോക്താവ് നല്‍കുന്ന രണ്ട് ‘ഒ.കെ’ (യെസ്) നമ്മുടെ മൊബൈല്‍ വിദൂരത്തുനിന്ന് ഉപയോഗിക്കാനുള്ള (റിമോട്ട് ആക്‌സസ് സോഫ്‌റ്റ്വേര്‍) അനുമതി തട്ടിപ്പുകാര്‍ക്ക് നല്‍കും. ഇതുവഴി ഒ.ടി.പി.കള്‍ ഉപയോഗിക്കാനും നമ്മുടെ അക്കൗണ്ടില്‍ പ്രവേശിച്ച് പണം തട്ടാനും അജ്ഞാതസംഘത്തിന് സാധിക്കും.

തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ പരാതി നല്‍കുക

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930’ എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ചെയ്യണം. ഒരുമണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഗുണകരമാകുക. ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ ചെയ്യാം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer