സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വ്യാജ കറന്‍സി റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തടിപ്പ് സംഘം പിടിയില്‍

ബെംഗളൂരു: വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തട്ടിപ്പുസംഘം അറസ്റ്റില്‍. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ്
അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍,മുഹമ്മദ് അഫ്നാസ്, പ്രസീത്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്. 25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന് പിടിവീണത്.

വ്യാജ നോട്ടുമായി അബ്ദുല്‍ ബാങ്കിലെത്തുകയും നോട്ടെണ്ണി തുടങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി അബ്ദുളിനെ കസ്റ്റഡിയിലെടുത്തു. അബ്ദുളിനെ വിശദമായി ചോദ്യം ചെയ്യതപ്പോഴാണ് ഇയാള്‍ക്ക് കാസര്‍കോട് നിന്നാണ് പണം കിട്ടിയതെന്ന് വിവരം ലഭിച്ചത്.

പ്രതികളില്‍ ഒരാളായ പ്രസീതില്‍ നിന്ന് 52 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് കാസര്‍കോട് വ്യാജനോട്ടടിക്കാന്‍ പ്രസ് ഉണ്ടെന്നും കണ്ടെത്തി.ഇയാളില്‍ നിന്ന് പൊലീസ്പിടിയിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.

Advertisement

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »
Advertisement