സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ശബരിമല തീര്‍ത്ഥാടനകാലം; ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

ബരിമല തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും.

മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ 4 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement