സംസ്ഥാന സർക്കാരിൻറെ നാലാമത് നൂറു ദിന പരിപാടികളോടനുബന്ധിച്ച്
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ “അനുയാത്ര റിഥമിന്റെ പ്രഖ്യാപനം നാളെ. വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപനം നിർവഹിക്കും.
ചലച്ചിത്ര കലാ സാസംകാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് നേതൃത്വത്തിലാണ് കലാസംഘത്തിന് രൂപം നൽകിയിരിക്കുന്നത്.

കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്മെൻറ് ആൻറ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലൻറ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി കലാ സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരിൽ നിന്ന് മികവാർന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.






