സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തമിഴ് തോഴന് ആശംസകളുമായി ഉദയനിധി സ്റ്റാലിന്‍

ചെ​ന്നൈ : ത​മി​ഴ് ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ‘ത​മി​ഴ​ക വെ​ട്രി ക​ഴ​ക’(​ടി.​വി.​കെ) ത്തി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം 4 മണിക്ക്. വിജയ്ക്കും പാര്‍ട്ടിക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ആദ്യ സമ്മേളനത്തിന് വിക്രവാണ്ടിയിൽ വമ്പൻ വേദിയാണ് ഒരുങ്ങിയിരിക്കുന്നത്.

ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​രാണ് സമ്മേലനത്തിൽ പങ്കെടുക്കുക. ത​മി​ഴ് പൈ​തൃ​ക​ത്തോ​ടും സാ​മൂ​ഹി​ക നീ​തി​യോ​ടു​മു​ള്ള പ്ര​തീ​കാ​ത്മ​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ സൂ​ച​ക​മാ​യി ബി.​ആ​ർ. അം​ബേ​ദ്ക​ർ, പെ​രി​യാ​ർ, അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി കാ​മ​രാ​ജ്, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ വേ​ലു നാ​ച്ചി​യാ​ർ, അ​ഞ്ജ​ലൈ അ​മ്മാ​ൾ തു​ട​ങ്ങി​യ​വ​രു​ടെ വ​ൻ ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ്ക്ക് വേ​ദി​യി​ലെ​ത്താ​നും പു​റ​ത്തേ​ക്ക് പോ​കാ​നും പ്ര​ത്യേ​ക വ​ഴി​യു​ണ്ടാ​കും. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ 100 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൊ​ടി​മ​ര​ത്തി​ലാണ് വി​ജ​യ് പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തുക. സ്വ​കാ​ര്യ​ഭൂ​മി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് കൊ​ടി​മ​രം നി​ല​നി​ർ​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചിട്ടുണ്ട്.

2026 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​വും ന​യ​ങ്ങ​ളും മ​റ്റു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ​ടു​ള്ള സ​മീ​പ​ന​വും സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Advertisement

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »
Advertisement