Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രിയങ്ക വയനാട്ടില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. കേരളത്തിലെ നേതാക്കളാണ് പ്രിയങ്കയെ സ്വീകരിച്ചത്. മീനങ്ങാടി,പനമരം,കല്‍പ്പറ്റ തുടങ്ങിയ നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് പ്രിയങ്കയുടെ പ്രചരണ പരിപാടികള്‍ . പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ വലിയ ഒരുക്കങ്ങളാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത്.

പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. നാളെ തിരുവമ്പാടി, വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer