Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഹലോ മമ്മൂക്ക… സുഖമാണോ?’ ; ദുൽഖറിന്റെ ഫോണിൽ നിന്ന് വീഡിയോ കോളുമായി ബാലയ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുൽഖർ സൽമാന്റെ ഫോണിൽ നിന്ന് മലയാളത്തിന്റെ മെഗാസ്റ്റാറിനെ വീഡിയോ കോൾ ചെയ്ത് തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ. ‘ലക്കി ഭാസ്കർ എന്ന തന്റെ പുതു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ എന്ന അഭിമുഖ പരിപാടിയിലെത്തിയതിരുന്നു ദുൽഖർ. അഭിമുഖത്തിന്റെ പ്രൊമോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മില്യൺ കാഴചക്കാരാണ് വീഡിയോ യൂട്യൂബിൽ കണ്ടതും ആവേശത്തിലായതും.

ദുൽഖറും ബാലയ്യയും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്ന് ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്യുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തു. ” ഹലോ മമ്മൂക്ക.. സുഖമാണോ?’ എന്ന ബാലയ്യയുടെ മലയാളത്തിനുള്ള ചോദ്യത്തിന് രസകരമായി ‘സുഖം തന്നെ സുഖം തന്നെ’ എന്ന് മമ്മൂട്ടി പറയുന്ന മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാണ്. മറുപടി കേട്ട് ചിരിക്കുന്ന ദുൽഖറിനെയും പ്രൊമോ വീഡിയോയിൽ കാണാം.

ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വരുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ’ ഒക്ടോബര്‍ 31-നു ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവഹിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. മീനാക്ഷി ചൗധരിയാണ് നായികാവേഷം ചെയ്തിരിക്കുന്നത്. ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ”കിംഗ് ഓഫ് കൊത്ത’ തിയേറ്ററിൽ പരാജയമായിരുന്നു.

Recent News

Advertisement
WhiteswanTV Footer