Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. താൻ പറയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആത്മകഥ ഇത് വരെ പൂർത്തിയായിട്ടില്ലെന്നും എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഇതുവരെ ഒരാള്‍ക്കും താൻ കൈമാറിയിട്ടില്ലെന്നും ഇത് ഗൗരവമേറിയ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. .

പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും താൻ തന്നെ എഴുതുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കവര്‍ ചിത്രവും താൻ തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത് എന്ന് ഇ പി വ്യക്തമാക്കി. ഇതിന് പിന്നിൽ ആരാണ് എന്നും ഇതിന് എതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ‘കട്ടന്‍ചായയും പരിപ്പുവടയും’ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ ഇ പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം പുറത്ത് വിട്ടത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പി സരിനെതിരെയും ഇതിൽ പരാമർശിക്കുന്നുണ്ടെന്നും വാർത്ത പുറത്ത് വന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ ഇ പി ജയരാജന്‍ നിഷേധിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer