Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നല്‍കിയ സ്നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരും: പ്രിയങ്ക ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 117 ആം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix