സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പി സി ചാക്കോയ്ക്കെതിരെ എന്‍ സി പിയില്‍ പടയൊരുക്കം

പി സി ചാക്കോയ്‌ക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം നടക്കുന്നുണ്ടോ… തോമസ് കെ തോമസും മന്ത്രി എ കെ ശശീന്ദ്രനും ഒരുമിച്ചുനിക്കുമെന്നും പിസി ചാക്കോയെ എന്‍സിപിയില്‍ നിന്ന് പുറത്താക്കുമെന്നും വാര്‍ത്തകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇനി ചാക്കോ മാറാന്‍ തയ്യാറായില്ലെങ്കില്‍ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് തീരുമാനം.

മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കവും കോഴ ആരോപണവും ഉണ്ടായതോടെ ഇരു പക്ഷമായി മാറിയ എന്‍ സി പി സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. പി സി ചാക്കോ നിലവില്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുകൂടിയാണ്.ശരത് പവാറുമായി മായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയാണ് ചാക്കോ.

കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് ചാക്കോ എന്‍ സി പിയില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ചാക്കോയ്ക്കെതിരെ നീക്കം ആരംഭിച്ചത്. മന്ത്രി ശശീന്ദ്രനുമായി തുടക്കത്തില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന പി സി ചാക്കോ പിന്നീട് ശശീന്ദ്രനുമായി അകലുകയായിരുന്നു. എ കെ ശശീന്ദ്രന്‍ കൈകാര്യം ചെയ്യുന്ന വനം വകുപ്പില്‍ അനാവശ്യമായി ഇടപെടുന്നതായുള്ള ആരോപണമാണ് ചാക്കോ- ശശീന്ദ്രന്‍ ബന്ധം വഷളാവാന്‍ കാരണം. ഇതിനിടിയിലാണ് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനത്തുനിന്നും ശശീന്ദ്രന്‍ മാറി, തന്നെ മന്ത്രിയാക്കണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെന്നുള്ള തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലില്‍ ചാക്കോയുടെ നിലപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. തോമസ് കെ തോമസ് രാഷ്ട്രീയത്തില്‍ അത്രയൊന്നും പരിചയ സമ്പന്നനല്ലെന്നും, മന്ത്രിമാറ്റം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയുടെ വെളിപ്പെടുത്തല്‍.

ഇതോടെ തോമസ് കെ തോമസ് വിമത സ്വരവുമായി രംഗത്തുവന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ പോരാട്ടം നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇതിനിടയിലാണ് ശശീന്ദ്രനുമായി തെറ്റിയ ചാക്കോ ദേശീയ നേതൃത്വവുമായി സംസാരിച്ച് മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ കൊണ്ടുവരാന്‍ ശ്രമം നടത്തിയത്. ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച ചെയ്യുകയും വിഷയത്തില്‍ അന്തിമ തീരുമാനം കേരളത്തില്‍ ഉണ്ടാക്കാനും ശരത് പവാര്‍ നിര്‍ദ്ദേശിച്ചു.

ചാക്കോ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തോമസ് കെ തോമസിനെ മന്ത്രായാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്നും താന്‍ മാറില്ലെന്ന നിലപാടില്‍ ശശീന്ദ്രന്‍ ഉറച്ചു നിന്നതോടെ ചാക്കോ നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് തോമസ് കെ തോമസ് രണ്ട് എം എല്‍ എ മാരെ എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിലേക്ക് എത്തിക്കാനായി കോടികള്‍ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയരുന്നത്.

മുന്‍ മന്ത്രി ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍ തോമസ് കെ തോമസിന്റെ മന്ത്രി മോഹത്തിന് അന്ത്യമായി. ഇതോടെയാണ് തോമസ് കെ തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം പിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. പാര്‍ട്ടി പ്രസിഡന്റായി തോമസ് കെ തോമസ് വരുന്നത് എ കെ ശശീന്ദ്രനും പിന്തുണച്ചുരംഗത്തെത്തിയെങ്കിലും ചാക്കോ, കെ പി സുരേഷ് ബാബുവിനെ സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരാനുള്ള ചരടുവലികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എന്‍ സി പിയില്‍ പരസ്യപോരിനുള്ള വഴി തുറന്നിരിക്കുകയാണ്. രണ്ട് എം എല്‍ എമാര്‍ ഒരുമിച്ച് നിന്നാല്‍ അത് ചാക്കോയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്നതിലും സംശയമില്ല.

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement