Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുരഭിമാനക്കൊല; വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിനുകൃഷ്ണ /സബ് എഡിറ്റർ

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. നാ​ഗമണി(28) എന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് സഹോദരൻ പരമേശ്‌ വെട്ടികൊലപ്പെടുത്തിയത്.

തെലങ്കാനയിലെ റായ്പോളെ ​ഗ്രാമത്തിൽ‌ നിന്നുള്ള നാ​ഗമണി ഹായത് ന​ഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇതരജാതിക്കാരനായ ശ്രീകാന്തുമായി നാ​ഗമണിയുടെ വിവാഹം കഴിഞ്ഞത്. കുടുംബത്തിന് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു.

വിവാഹത്തിൽ എതിർപ്പറിയിച്ച കുടുംബം നാ​ഗമണിക്കും ഭർത്താവിനും താക്കീത് നൽകി. തുടർന്ന് പരമേശിനേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദമ്പതികളെ സ്വീകരിക്കാനുള്ള കൗൺസിലിങ്ങ് നൽകിയിരുന്നു. എന്നാൽ കൗണ്സിലിംഗിന് ശേഷവും ഭീഷണി തുടർന്ന സഹോദരൻ സ്കൂട്ടറിൽ പോകുന്നതിനിടെ നാ​ഗമണിയെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിവാഹത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട് സഹോദരനും നാ​ഗമണിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer