സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പുഷ്പ 3 സംഭവിക്കുമോ?

സിനിമ നാളെ തിയറ്ററിൽ എത്തുന്ന വേളയിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ സിനിമയുടെ മൂന്നാം ഭാഗത്തെ പറ്റിയുള്ള പ്രധാന സർപ്രൈസ് ചോർന്നത്. കഴിഞ്ഞ ദിവസം പുഷ്പ 2 വിന്റെ സൗണ്ട് മിക്സിങ് പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഒരുഫോട്ടോ അദ്ദേഹം പങ്കുവെച്ചു. റസൂലും സംഘവുമുള്ള ഫോട്ടോയിൽ മറ്റൊരു പ്രധാന ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു.

പങ്കുവെച്ച ഫോട്ടോയിൽ അദ്ദേഹത്തിന് പിന്നിൽ പുഷ്പ 3: ദി റാംപേജ് എന്ന് വലിയ സ്ക്രീനിൽ കാണാം. അമളി പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഫോട്ടോ അതിനു മുന്നേ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

സുകുമാർ സംവിധാനം ചെയ്‌ത്‌ അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തുന്ന തെലുഗ് ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ് എത്തുന്നത്. കൂടാതെ മലയാളികൾക്ക് ആഘോഷിക്കാൻ മറ്റൊരു കാര്യം കൂടെയുണ്ട് പുഷ്പയിൽ.
കേരളത്തിലെ തന്റെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനായി പുഷ്പ 2 ലെ ഒരു ഗാനത്തിന്റെ വരികൾ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്ന് മലയാളികളുടെ സ്വന്തം മല്ലു അർജുൻ നേരത്തെ അറിയിച്ചിരുന്നു. പുഷ്പ 3 ഉണ്ടാകുമോ എന്നറിയാൻ ആരാധകർ ആവേശത്തിലാണ്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement