സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പുഷ്പ 2 : ദി റൂൾ; തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ പടം

ഗ്രാവിറ്റിയുടെ എഫക്ട് ഉൾപ്പടെ ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് സുകുമാർ രചനയും സംവിധാനവും ചെയ്‌ത പുഷ്പ 2 : ദി റൂൾ. കളർഫുൾ ആയ കാണാൻ ഭംഗിയുള്ള ഫ്രയിമുകളും ലൈറ്റിങ്ങുകളുമെല്ലാം ചേർന്ന തീയേറ്റർ പടം. ആകെ മൊത്തം ഒന്നാം ഭാഗത്തിനേക്കാൾ മേക്കിങ് ക്വാളിറ്റിയിൽ മുന്നിട്ട് നിക്കുന്ന ശരാശരി സിനിമയാണ് പുഷ്പ 2 : ദി റൂൾ.

ഒന്നാം ഭാഗത്തിന്റെ ബാക്കിയാണ് രണ്ടാം ഭാഗത്തിലുള്ളത്. രക്ത ചന്ദനം കടത്തുന്ന സ്വന്തമായി കുടുംബപേര് ഇല്ലാത്ത കൂലിക്കാരനായ യുവാവ്. കള്ളക്കടത്തുകാരനായ അവനും അവനെ തടയാൻ എത്തുന്ന എലീറ്റ് ക്ലാസ് വില്ലൻ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന ഈഗോ ക്ലാഷിനു ആരംഭം കുറിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്.

രണ്ടാം ഭാഗത്തിൽ അവൻ തന്റെ കഴിവ് കൊണ്ട് ഡോൺ ആയി മാറി ഒരു സംസ്ഥാനത്തിന്റെ തന്നെ ഗവണ്മെന്റിനെ വിലക്ക് വാങ്ങുന്നു. എങ്കിലും സ്വന്തമായി ഒരു കുടുംബപേരില്ലാത്ത ദുഃഖം അവനെ ദുർബലനാക്കുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനും തമ്മിലെ ഈഗോ ക്ലാഷ് തുടരുന്നു. എന്നാൽ പുഷ്പയെ ഒന്നുകൊണ്ടും തോൽപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പ്രധാന വില്ലൻ എന്ന് നമ്മൾ അത്രയും നേരം വിചാരിച്ചു കൊണ്ടിരുന്ന ക്രൂരനായ വില്ലൻ പെട്ടന്ന് സിനിമയിൽ നിന്നേ അപ്രത്യക്ഷമാകുന്നു.

രണ്ടാം ഭാഗം പിന്നീട് മുന്നോട് പോകുന്നത് പാസത്തിലൂടെ ആണ്. തന്നെ അനിയനായും കുടുംബത്തിലെ അംഗമായും പരിഗണിക്കാത്ത ചേട്ടന്റെ മകളെ വില്ലന്മാരിൽ നിന്ന് രക്ഷിക്കുന്നതിലൂടെ താൻ ആഗ്രഹിച്ച കുടുംബ പേര് നായകന് കിട്ടുന്നു. അങ്ങനെ നായകൻ സന്തോഷകരമായ ഒരു ജീവിതം തുടങ്ങുന്ന നേരത്ത് മൂന്നാം ഭാഗത്തിന്റെ ലീഡ് കൂടെ തന്നുകൊണ്ട് ചിത്രം അവസാനിക്കുന്നു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement