സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ദേശീയപാത വികസനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. മുടങ്ങിപ്പോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.

നിലവില്‍ ദേശീയ പാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തുണ്ട്.

ദേശീയ പാത 66-ല്‍ ചെങ്കള-നിലേശ്വം (58.5 ശതമാനം), നീലേശ്വരം-തളിപ്പറമ്പ് (50 ശതമാനം), തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി(58.8 ശതമാനം), അഴിയൂര്‍-വെങ്കുളം (45.7 ശതമാനം), കോഴിക്കോട് ബൈപ്പാസ്(76 ശതമാനം), കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്(55 ശതമാനം), തലപ്പാടി-ചെങ്കള(74.7 ശതമാനം), രാമനാട്ടുകര-വളാഞ്ചേരി ബൈപാസ്(80 ശതമാനം), വളാഞ്ചേരി ബൈപാസ്-കരിപ്പാട്(82 ശതമാനം), കരിപ്പാട്-തളിക്കുളം(49.7ശതമാനം), തളിക്കുളം-കൊടുങ്ങല്ലൂര്‍(43 ശതമാനം), പറവൂര്‍-കോട്ടുകുളങ്ങര(44.4 ശതമാനം), കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം(50 ശതമാനം), കടമ്പാട്ടുകോണം-കഴക്കൂട്ടം(35.7 ശതമാനം) എന്നിങ്ങനെയാണ് വിവിധ റീച്ചുകളിലെ നിര്‍മ്മാണ പുരോഗതി. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കേരളവും ദേശീയപാത അതോറിട്ടിയും യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. 20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍, വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ എന്നിവ മന്ത്രിസഭയോഗം ചേര്‍ന്ന് സ്വീകരിക്കും. പല കാരണങ്ങളാല്‍ വൈകിയ 7 പദ്ധതികള്‍ അലൈന്‍മെന്റ് പുതുക്കി നല്‍കിയത് അംഗീകരിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 7 പദ്ധതികള്‍ക്കുമായി മൊത്തം 460 കിലോമീറ്റര്‍ നീളമാണുള്ളത്. മലാപ്പറമ്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം, മുണ്ടക്കയം-കുമിളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമിളി എന്നിവയാണ് 7 പദ്ധതികള്‍.

പാലക്കാട്-കോടിക്കോട് ഗ്രീന്‍ ഫീള്‍ഡ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍ പുരോഗതിലാണെന്നും മന്ത്രി പറഞ്ഞു. പോര്‍ട്ട് കണക്ടിവിറ്റി റോഡുകള്‍ക്കു മുന്തിയ പരിഗണന നല്‍കും. ശബരിമല സീസണില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂര്‍ ബൈപാസ് വികസനത്തിനും കേന്ദ്രമന്ത്രി അംഗീകാരം നല്‍കി. തിക്കോടിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് അടി പാത നിര്‍മ്മിക്കുന്നതും കേന്ദ്രമന്ത്രി അംഗീകരിച്ചു. കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള 9 കിലോമീറ്റര്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡും വികസിപ്പിക്കുന്നതും ചര്‍ച്ചയായി.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement