കൊച്ചി: മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര് ശ്രീലേഖയ്ക്ക് എതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. കേസില്‍ ദിലീപിനെതിരെ തെളിവില്ല എന്ന പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഇതിനിടെ കേസ്സിൻ്റെ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നു.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









