കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സംസ്ഥാനത്തെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സ്റ്റാലിനെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു.ഇന്ന് കുമരകത്ത് താമസിക്കുന്ന എം കെ സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച വിഷയം പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് സ്റ്റാലിന് മുൻപേ അറിയിച്ചിരുന്നു. തുടർന്ന് നാളെ വൈക്കത്ത് നടക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന പരിപാടിയില്‍ ഇരു മുഖ്യമന്ത്രിമാരും പങ്കെടുക്കും.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









