Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയാണ് വിധി. വിവിധ വകുപ്പുകളിലായി 8 വർഷവും 3 മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം.

പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

2022 മാർച്ച് 7 ന് സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും ജോർജ് കുര്യൻ വെടിവച്ചു കൊന്നു. സഹോദരൻ താമസിച്ചിരുന്ന വീട്ടിലാണ് സംഭവം ഉണ്ടായത്. രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് അമ്മാവൻ മധ്യസ്ഥത വഹിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer