Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിക്ഷേപിച്ചത് 60 കോടി തിരിച്ചുകിട്ടിയത് 7 കോടി : കെഎഫ്‌സിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.2018 ൽ തകർന്നുകൊണ്ടിരുന്ന അനിൽ അമ്പാനിയുടെ കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു ഈ നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ അടക്കം 101 കോടി തിരിച്ചുകിട്ടേണ്ടിടത്ത് ലഭിച്ചത് വെറും ഏഴുകോടി മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്സി .ഈ പണമാണ് അംബാനിക്ക് നൽകിയത്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട് . കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്. കെഎഫ്‌സി ഉദ്ദേശ ലക്ഷ്യം തന്നെ ആട്ടിമറിച്ചാണ് നിക്ഷേപം നടത്തിയത്.

ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണതെന്നും വി ഡി സതീശൻ. മൂന്ന് വർഷം ഈ നിക്ഷേപ വിവരം മറച്ചു വെച്ചു. 21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തത്. ഇടപാടിന് പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer