Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്ന് തവണയും തെറ്റായ ഉത്പന്നം നൽകി; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ട്രിമ്മർ വാങ്ങാൻ ഓൺലൈനിൽ ഓർഡർ നൽകിയ യുവാവിന് മൂന്ന് പ്രാവശ്യവും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി. പിഴയായി അടയ്ക്കാൻ നിർദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും.

ട്രിമ്മർ ഓർഡർചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. അതുകൊണ്ട് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. വീണ്ടും മറ്റൊരു ഉത്പന്നമാണ് കിട്ടിയത്. വീണ്ടും മടക്കിയയച്ചു. ഫ്ളിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി. മൂന്നാംതവണയും ഇതേ രീതി ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയത്. ആദ്യം ഫ്ളിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ പരാതി നൽകിയത്.

Recent News

Advertisement
WhiteswanTV Footer