Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുകവലിക്കുന്നത് മഹാ അപരാധമാണോ…?; താനും പുകവലിക്കുന്നയാളാണ്: യു പ്രതിഭയ്ക്ക് സജി ചെറിയാന്റെ പിന്തുണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയായതിൽ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ആരാഞ്ഞു. എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം.

പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കിൽ തെറ്റാണ്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിഭ എംഎൽഎയുടെ മകൻ എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല.

എഫ്‌ഐആർ താൻ വായിച്ചു. പുക വലിച്ചു എന്നാണ്. താൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടക്കുമ്പോൾ പഠിച്ചതാ. എം ടി വാസുദേവൻ നായർ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവുമെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix