Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാങ്കേതിക തകരാർ; കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്. ദുബായിൽ നിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് കരിപ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു വിമാനത്തിൻ്റെ പൈലറ്റ് അറിയിച്ചത്.

ഹൈഡ്രോളിക് പ്രശ്‌നം കാരണമാണ് ലാൻഡിങ് ഗിയർ വർക്ക് ചെയ്യാതെ വന്നതെന്നും അതിനാലാണ് എമജൻസി ലാൻഡിങ് നടത്തേണ്ടി വന്നതെന്നുമാണ് വിവരം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ലാഡിങ്ങിന് പിന്നാലെ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്‌. എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് ആശ്വാസത്തിലാണ് അധികൃതർ.

ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി പ്രാഥമിക നി​ഗമനത്തിൽ പറയുന്നു. ദുബായിൽനിന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട്ടേക്കു വന്ന ഐ എക്സ് 344 എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.

Greeshma Celine Benny

Advertisement
WhiteswanTV Footer