സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; 3 പേർ അപകടത്തിൽപ്പെട്ടെന്ന് ലോക്കോ പൈലറ്റിന്റെ സൂചന, ആത്മഹത്യയെന്ന് പൊലീസ് നിഗമനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. ലോക്കോ പൈലറ്റ് മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ തെരച്ചിൽ അവസാനിപ്പിച്ചു.

രാത്രി 8 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് തട്ടിയത്. ചെറുതിരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചിരുന്നു. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയുമാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് തട്ടിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ചെറുതുരുത്തി സ്വദേശി മാത്രമാണ് മരിച്ചതെന്ന് കണ്ടെത്തി.

അതേസമയം, ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ നിർദ്ദേശത്തിൽ പൊലീസ് രണ്ടു കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും മറ്റു രണ്ടു പേരെ കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു. തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേൽ വീട്ടിൽ രാമൻ്റെ മകനാണ് മരിച്ച രവീന്ദ്രൻ എന്ന രവി. വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ് ഇയാൾ. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.